SignIn
Kerala Kaumudi Online
Friday, 26 April 2024 9.16 PM IST

അടുത്തറിയാം,​ ഭൂമിയിലെ സ്വർഗത്തെ...

phu-quoc

അത്ഭുതങ്ങളുടെ നാടാണ് വിയറ്ര്‌നാം. പാരമ്പര്യത്തിനും സംസ്കാരത്തിനു പ്രാധാന്യം നൽകുന്ന വിയറ്റ്നാം ജനത പ്രകൃതിയോടിണങ്ങി നിൽക്കുന്ന ജീവിതശൈലിയാണ് പിൻതുടരുന്നത്. തെക്കു-പടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമാണ് വിയറ്റ്നാം. മലിനമാകാത്ത മണ്ണും,​ബുദ്ധിസ്റ്റ് പഗോഡകളും,​ മനോഹരമായ ബീച്ചും രുചികരമായ ഭക്ഷണും,​ വ്യത്യസ്തമായ സംസ്കാരവും പാരമ്പര്യവുമാണ് വിയറ്റ്നാമിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറ്റുന്നത്. ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന വിയറ്റ്നാമിലെ ഫൂ ക്വോക് ദ്വീപിനെ അടുത്തറിഞ്ഞാലോ?​

അധികമൊന്നും നഗരവത്കരിക്കപ്പെട്ടു പോകാത്ത,​ ഇപ്പോഴും പ്രകൃതിയുടെ ഗന്ധം തങ്ങി നിൽക്കുന്ന സ്ഥലമാണ് ഫൂ ക്വോക്. 574 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള, വിയറ്റ്നാമിലെ ദ്വീപാണിത്. തായ്‌ലൻഡ് ഉൾക്കടൽ മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഇരുപത്തിയെട്ടു ദ്വീപുകൾ ചേർന്ന ഫൂ ക്വോക് ഡിസ്ട്രിക്ട്. ഈ ദ്വീപ് സമൂഹത്തിലെ അതിമനോഹരമായ ഒരു ദ്വീപാണ് ഹോൻ സ്വോംഗ്. ഈ ദ്വീപിനെപ്പറ്റി റോബിൻസൺ ക്രൂസോ എന്ന നോവലിൽ പരാമർശമുണ്ട്. അതുകൊണ്ട് പ്രദേശവാസികൾ ഈ ദ്വീപിനെ റോബിൻസൺ ക്രൂസോ എന്നാണു വിളിക്കുന്നത്. ദ്വീപിനോട് ചേർന്നുകിടക്കുന്ന കടലിന്റെ മനോഹാരിതയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

ഫൂ ക്വോക്കിലെ ഹോൺ തോം ദ്വീപിലാണ് ലോകത്തിലെ ഏറ്റവും വലിയ കേബിൾ കാറുള്ളത്. പൈനാപ്പിൾ ദ്വീപ് എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. എഴുപതു കാബിനുകളിലായി മണിക്കൂറിൽ മൂവായിരത്തി അഞ്ഞൂറ് പേർക്ക് ഈ കേബിൾ കാറിൽ ദ്വീപ് ചുറ്റി കാണാം. വൃത്തിയുള്ള, പഞ്ചാരത്തരി പോലെ മണലുള്ള, സഞ്ചാരികളുടെ തിരക്കില്ലാത്ത ശാന്തമായ കടൽത്തീരങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്.


ദ്വീപിലെ ഏറ്റവും നീളമുള്ള ബീച്ചാണ് ഖേം ബീച്ച്. തൂവെള്ള നിറത്തിൽ പഞ്ചാര മണലുള്ള ബീച്ചാണിത്. ഇവിടെ ഉദയവും അസ്തമയവും കാണാൻ ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്താറുണ്ട്. ഈ ബീച്ചിലെ മറ്റൊരു ആകർഷണം ചുവന്ന നക്ഷത്രമത്സ്യമാണ്. ഏറ്റവും ചൂടുള്ള ദിവസം പോലും ഇരുപത്തിയൊമ്പത് ഡിഗ്രി വരെയാണ് ഇവിടെത്തെ ചൂട്.

മത്സ്യ സമ്പത്തിന് പേരുകേട്ട ഇടമാണ് ഫൂ ക്വോക്. നക്ഷത്ര മത്സ്യം, പവിഴം, അപൂർവമായ കടൽ ജീവികൾ എന്നിവ ഇവിടത്തെ സവിശേഷ കാഴ്ചകളാണ്. പച്ച നിറമുള്ള ആമയും ഇവിടുത്തെ അപൂർവ കാഴ്ചയാണ്. ദ്വീപിന്റെ പകുതിയും ദേശീയ ഉദ്യാനമാണ്. മത്സ്യ വിഭവപ്രിയരാണ് ഇവിടുത്തെ ജനങ്ങൾ. സഞ്ചാരികൾക്കായി വെറൈറ്റി വിഭവങ്ങൾ വിളമ്പുന്ന നിരവധി സീ ഫുഡ് റെസ്റ്ററന്റുകൾ ഇവിടെയുണ്ട്. നയന മനോഹരമായ കാഴ്ചകളും വൈവിദ്ധ്യമായ സംസ്കാരവും​ പ്രകൃതിഭംഗിയും കൊണ്ട് ഭൂമിയിലെ സ്വർഗമായി മാറിയൊരിടമാണ് ഫൂ ക്വോക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHU QUOC
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.