പെരുമ്പാവൂർ: ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ഓർമ്മദിനമായ ഇന്ന് പെരുമ്പാവൂർ വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷൻ സ്മൃതിദിനമായി ആചരിക്കും. വൈകിട്ട് 5.30ന് മുൻ ഐ.എസ്.ആർ.ഒ ചെയർമാനും വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷൻ ചെയർമാനുമായ ജി.മാധവൻ നായരുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടക്കുന്ന സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. കലാമിന്റെ മഹത്തായ സന്ദേശങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ കലാം സ്മൃതിദിനം വ്യത്യസ്തമായ രീതിയിലാണ് നടത്തപ്പെടുന്നതെന്നതെന്ന് വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷൻ സി.ഇ.ഒ. ഡോ: ഇന്ദിരാ രാജൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |