പാലക്കാട്: കാർഗിൽ വിജയ് ദിവസത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടമൈതാനത്തുള്ള രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ബി.ജെ.പി ജില്ലാ അധ്യക്ഷൻ അഡ്വ. ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മേഖലാ സെക്രട്ടറി വി.നടേശൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ബേബി, കൗൺസിലർമാരായ സിന്ധു.എം, വനിത.ജി, പ്രഭമോഹൻ.കെ, ജയലക്ഷ്മി.കെ, മണികണ്ഠൻ.പി, മുൻ കൗൺസിലർ എം.സുനിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |