അടൂർ : മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലംകത്തിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിധീഷ് പന്നിവിഴ അദ്ധ്യക്ഷതവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട്, അംജിത് അടൂർ, എബി തോമസ്, സുരേഷ് അടൂർ, അഖിൽ പന്നിവിഴ,തൗഫീഖ് രാജൻ,ജെറിൻ മൂന്നാളം,ജയ്സൺ മാത്യു, അൽത്താഫ് റഷീദലി, സുഹൈൽ സലീ, സജൻ വി.പ്രിൻസ്, ഏബൽ ബാബു എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |