തിരുവനന്തപുരം : വാക്സിൻ ക്ഷാമം ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ ബോധപൂർവം ശ്രമിക്കുന്നുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമർശം നിർഭാഗ്യകരമാണെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ഒരു ദിവസം നാലരലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിച്ച സംസ്ഥാന സർക്കാരിന് വലിയ വെല്ലുവിളിയാണ് നിലവിലെ വാക്സിൻ ക്ഷാമം. അടുത്തമാസം 60 ലക്ഷം ഡോസ് വാക്സിൻ ആവശ്യമാണ്. വാക്സിൻ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അത് ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് അനുവദിച്ച 10ലക്ഷം ഡോസ് കെട്ടിക്കിടക്കുന്നുവെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരമാർശം ദിവസങ്ങൾക്കു മുൻപ് വന്നതോടെയാണ് വാക്സിൻ വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നേർക്കുനേർ ഏറ്റുമുട്ടാൻ തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |