SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.48 AM IST

ആത്മഹത്യകൾ സർക്കാർ കൈയുംകെട്ടി നോക്കിനിൽക്കുന്നു: കെ. സുധാകരൻ

ks

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ദിനംപ്രതി കർഷകർ ഉൾപ്പെടെയുള്ളവർ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയുണ്ടായിട്ടും ഇടതുസർക്കാർ കൈയുംകെട്ടി ഇരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു.

ഈ മാസം 12 പേരാണ് ജീവനൊടുക്കിയത്. പാലക്കാട് മൂന്ന് ദിവസത്തിനിടയിൽ രണ്ടു കർഷകർ ആത്മഹത്യ ചെയ്തു. ഇടുക്കിയിൽ ഏലം കർഷകൻ സന്തോഷാണ് മരിച്ചത്. തിരുവന്തപുരത്ത് സ്വർണപ്പണിക്കാരൻ മനോജും കുടുംബവും ആത്മഹത്യ ചെയ്തു. കൊവിഡ് രണ്ടാംതരംഗത്തെ നേരിടാൻ പ്രഖ്യാപിച്ച 40,000 കോടിയുടെ പാക്കേജിന്റെ പൊടിപോലും കാണാനില്ല. ഗൾഫിൽ നിന്നു മടങ്ങിവന്ന 15 ലക്ഷം പേരാണ് ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. ഭരണകക്ഷിയും അവരുടെ സിൽബന്ധികളുമൊഴികെ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണെന്നും സുധാകരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA