SignIn
Kerala Kaumudi Online
Friday, 26 April 2024 11.09 AM IST

അഞ്ചൽ ടൗൺ ലയൺസ് ക്ലബ് സേവന പദ്ധതികളുടെ ഉദ്ഘാടനം

photo
അ‌ഞ്ചൽ ടൗൺ ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. എൻ.എൻ. മുരളി ഉദ്ഘാടനം ചെയ്യുന്നു. വി.എൻ. ഗുരുദാസ്, എം. നിർമ്മലൻ, എം. രാജൻകുഞ്ഞ്, വി.എൽ അനിൽകുമാർ, രാധാമണി ഗുരുദാസ്, ഷീബായശോധരൻ തുടങ്ങിയവർ സമീപം

അഞ്ചൽ: ടൗൺ ലയൺസ് ക്ലബിന്റെ സേവന പദ്ധതികളുടെ ഉദ്ഘാടനവും ഈ വർഷത്തത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. എൻ.എൻ. മുരളി നിർവഹിച്ചു. ക്ലബിന്റെ പുതിയ ഭാരവാഹികളായി എം. നിർമ്മലൻ (പ്രസിഡന്റ്), എം. രാജൻ കുഞ്ഞ് (സെക്രട്ടറി), ഡി. ശശിധരൻ (അഡ്മിനിസ്ട്രേറ്റർ) വി.എൽ. അനിൽകുമാർ (ട്രഷറർ) എന്നിവർ ചുമതലയേറ്റു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോൺ, മൊബൈൽ റീചാർജ്ജ് സൗകര്യം, നോട്ടുബുക്കുകൾ, പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സാ ധനസഹായം, നടക്കാൻ കഴിയാത്ത രോഗികൾക്ക് സഞ്ചരിക്കാനുളള ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ റിട്ട. ഡി.എഫ്.ഒ . വി.എൻ. ഗുരുദാസ്, കെ.യശോധരൻ, പി.ടി. കുഞ്ഞുമോൻ, പി. അരവിന്ദൻ, ജി. രാജേന്ദ്രൻപിളള, കെ. ശ്രീധരൻ, രാധാമണി ഗുരുദാസ്, എസ്. ബിനു, കെ.എസ്. ജയറാം, അജി കെ. രാജൻ, ബിജു കുമാർ, ബിനു പുരുഷോത്തമൻ, പി.സി. നായർ, ഷീബാ യശോധരൻ, വി.എൽ.അനിൽകുമാർ, സിനി ശശിധരൻ, ഡോ. ഗീതാ രാധാകൃഷ്ണൻ, നിഷാ ഷിബു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.