കൊല്ലം: കുരീപ്പുഴയിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന കക്കൂസ് മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റിനെതിരെ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപവാസം നടത്തി. സംരക്ഷണ സമിതി പ്രവർത്തകരും പ്രദേശവാസികളും മാമൂട്ടിൽക്കടവ് സമരപന്തലിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഉപവസിച്ചു. അഭിഭാഷകനായ ബോറിസ് പോൾ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, സംരക്ഷണസമിതി സെക്രട്ടറി മണലിൽ കെ. സന്തോഷ്, മുഹമ്മദ് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച മുതൽ കോർപ്പറേഷൻ തീരുമാനം പിൻവലിക്കുംവരെ അനിശ്ചതകാല ഉപവാസം ആരംഭിക്കും. ഓരോദിവസവും പ്രദേശത്തെ ഒരുകുടുംബമാകും ഉപവസിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |