പുരുഷൻമാരുടെ ഹോക്കിയിൽ ആസ്ട്രേലിയക്കെതിരായ വമ്പൻ തോൽവിയേൽപ്പിച്ച ആഘാതം മറികടന്ന് വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ത്യ ഇന്ന് പൂൾ എയിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ സ്പെയിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ആസ്ട്രേലിയ ഇന്ത്യയെ വീഴ്ത്തിയത്. റാങ്കിംഗിൽ തങ്ങളെക്കാൾ താഴെയുള്ള സ്പെയിനെതിരെ വിജയം നേടി മുന്നോട്ടള്ള യാത്ര സുഗമമാക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഇന്ത്യൻ സമയം രാവിലെ 6.30മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ വീഴ്ത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |