മുണ്ടക്കയം: പത്തു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് കൊവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ മുണ്ടക്കയം ഗവ. ആശുപത്രിയിൽ ഏർപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ഉപകരണങ്ങൾ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, അംഗങ്ങളായ പി കെ പ്രദീപ്, ടി എസ് കൃഷ്ണകുമാർ, ഷക്കീല നസീർ, ജോളി മടുക്കകുഴി, വിമലാ ജോസഫ്, ജോഷി മംഗലം, പഞ്ചായത്ത് അംഗം സി വി അനിൽകുമാർ , ആശുപത്രി സുപ്രണ്ട് ഡോ.മാതു പി തോമസ് എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |