ക്ണ്ണൂർ ജില്ലയിൽ ഇന്നലെ 1072 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1037 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേർക്കും 26 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ശതമാനം.കണ്ണൂർ കോർപറേഷനിൽ മാത്രം 126 പേർക്ക് രോഗം സ്ഥിരീകരിച്ചു.രോഗമുക്തി 652 പേർ രോഗമുക്തി നേടി.
4975 പേർ ചികിത്സയിലാണ്.വീടുകളിൽ 4149 പേരും ബാക്കി 826 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായി ചികിത്സയിൽ കഴിയുന്നത്.
് 25541 പേരാണ് നിരീക്ഷണത്തിലുള്ളത്്.823 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |