പാലക്കാട്: പുഞ്ചപ്പാടത്ത് അനധികൃതമായി പ്രവർത്തിച്ച ശ്രീകുറുംബ പാരമ്പര്യ നാട്ടുവൈദ്യ സ്ഥാപനം പരിശോധനയ്ക്ക് ശേഷം അധികൃതർ പൂട്ടിച്ചു. കോട്ടയം സ്വദേശി സർക്കാരിനു നൽകിയ പരാതിയെ തുടർന്നാണിത്. ഏഴാം ക്ലാസ് യോഗ്യതയുള്ള വനിതാ നാഡീ, ഡിസ്ക് സംബന്ധമായ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നൽകുന്നുവെന്ന വ്യാജേനയാണ് രോഗികളെ ചികിത്സിച്ചിരുന്നത്. പരാതിക്കാരൻ അവിടെ ഒരു മാസത്തോളം ചികിൽസിച്ച ശേഷം രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |