SignIn
Kerala Kaumudi Online
Friday, 26 April 2024 1.30 PM IST

ഞങ്ങൾ ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു,​ മിയ ഖലീഫ വിവാഹമോചിതയാകുന്നു

mia-khaleefa

മുൻ പോൺ സിനിമാ താരവും മോഡലുമായ മിയ ഖലീഫ വിവാഹമോചിതയാകുന്നു. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർഗായിരുന്നു മിയയുടെ ഭർത്താവ്. 2019ലാണ് ഇരുവരും വിവാഹിതരായത്. ബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച സ്ഥിരീകരണം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

'ഞങ്ങൾ എല്ലായ്‌പ്പോഴും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള വ്യത്യാസങ്ങളാണ്. യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. വെവ്വേറെ ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവ വഴി തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു' എന്ന് മിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2020 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ ആഘോഷങ്ങൾ നടത്താൻ പ്ലാനിട്ടിരുന്നത്. എന്നാൽ കോവിഡ് മൂലം ഇത് മാറ്റിവെക്കുകയായിരുന്നു. ഐ.എസ് ഭീഷണിയെ തുടർന്നാണ് മിയ പോൺ രംഗത്തു നിന്നും പിൻവാങ്ങിയത്. പോൺ സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്.

പത്താമത്തെ വയസിലാണ് ലബനീസ്-അമേരിക്കൻ വംശജയായ മിയ ലെബനണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തത്. അഡൾട് വെബ്‌സൈറ്റായ പോൺ ഹബ്ബിലെ നടിയായിരുന്ന മിയയ്ക്ക് മദ്ധ്യ-പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം എതിർപ്പുകൾ വന്നിരുന്നത്.

തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്ന നിലപാടാണ് അവർ സ്വീകരിച്ചിരുന്നത്. വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ മിയ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. ഒരു അഡൾട് വീഡിയോയിൽ മിയ ഹിജാബ് ധരിച്ചു വന്നതും വിമർശനങ്ങൾ ഉയർത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIA KHALEEFA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.