ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.സി. അഗർവാൾ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.
88 വയസായിരുന്നു. 1933 സെപ്തംബർ 5ന് രാജസ്ഥാനിലെ ജയ്പൂരിൽ ജനിച്ച അദ്ദേഹം രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് 1952ൽ നിയമബിരുദം നേടി.
ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എൽ.എൽ.എം കരസ്ഥമാക്കി. 1952ൽ ജയ്പൂർ ജില്ലാ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചു.1955ൽ രാജസ്ഥാൻ ഹൈക്കോടതിയിലെത്തി. 1959 മുതൽ 1978വരെ സുപ്രീംകോടതിയിൽ അഭിഭാഷകനായി. 1978ൽ രാജസ്ഥാൻ ഹൈക്കോടതിയിലെ അഡി.ജഡ്ജിയായ അദ്ദേഹത്തിന് 1980ൽ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.
1990 മുതൽ 1998 വരെ സുപ്രീംകോടതി ജഡ്ജിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |