SignIn
Kerala Kaumudi Online
Tuesday, 07 May 2024 1.53 PM IST

ടെക്നിക്കൽ സ്കൂൾ പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം

technikal-plus-one

തിരുവനന്തപുരം: ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളുകളിൽ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12. ഓൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കിയ ശേഷം വെബ്‌സൈറ്റിൽ നിന്ന് പൂർണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ രജിസ്‌ട്രേഷൻ ഫീസ് സഹിതം (എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 50 രൂപ) ആഗസ്റ്റ് 17 ന് വൈകിട്ട് 3ന് മുമ്പ് ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം.

സി.ബി.എസ്.ഇ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് ഈ തീയതിക്ക് മുമ്പ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അപേക്ഷ സമർപ്പിക്കാൻ അവസരം ലഭ്യമാക്കും. ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 04712543888, 8547006804), അടൂർ (പത്തനംതിട്ട, 04734224078, 8547005020), ചേർത്തല (ആലപ്പുഴ, 04782552828, 8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 04692680574, 8547005010), പുതുപ്പള്ളി (കോട്ടയം, 04812351485, 8547005013), പീരുമേട് (ഇടുക്കി, 04869232899, 8547005011), മുട്ടം (തൊടുപുഴ, 04862255755, 8547005014), കലൂർ (എറണാകുളം, 04842347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 04842604116, 8547005015), ആലുവ (എറണാകുളം, 04842623573, 8547005028), വരടിയം (തൃശൂർ, 04872214773, 8547005022), വാഴക്കാട് (മലപ്പുറം 04832725215, 8547005009), വട്ടംകുളം (മലപ്പുറം 04942681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം, 04933225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 04952721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കൽ ഹയർസെക്കന്ററി സ്‌കൂളുകളുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റായ ihrd.ac.inൽ ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TECHNIKAL PLUS ONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.