കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ തൊട്ടടുത്തുള്ള സ്വകാര്യ കെട്ടിടത്തിലേക്ക് മാറുന്നു. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഏറെ പഴക്കം ചെന്നതിനൊപ്പം സ്ഥല പരിമിതിയുമുള്ളതിനാലാണ് വാടകക്കെട്ടിടത്തിലേക്ക് മാറുന്നത്.
കൊല്ലം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് നിലവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഈ സ്ഥലത്തിന്റെ ഉടമസ്ഥത കോർപ്പറേഷനിൽ തന്നെ നിലനിറുത്തി പുതിയ കെട്ടിടം നിർമ്മിക്കാൻ നഗരസഭ കൗൺസിൽ യോഗം അനുമതി നൽകിയിട്ടുണ്ട്. പക്ഷേ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള നടപടി ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടില്ല.
എട്ട് പൊലീസുകാർക്ക് കൊവിഡ്
സി.ഐയും റൈറ്ററും അടക്കം കിളികൊല്ലൂർ സ്റ്റേഷനിലെ എട്ട് പൊലീസുകാർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇവിടെ ആകെ 40 പൊലീസുകാരുടെ തസ്തികയാണുള്ളത്. പക്ഷേ 32 പേരെ നിലവിലുള്ളൂ. ഇതിൽ 20 പൊലീസുകാരെ മാത്രമേ ഒരു സമയം ജോലിക്ക് നിയോഗിക്കാനാകൂ. അതിനിടയിലാണ് സ്റ്റേഷനിലെ പൊലീസുകാർക്കിടയിൽ കൊവിഡ് പടർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |