SignIn
Kerala Kaumudi Online
Sunday, 19 September 2021 2.05 AM IST

ഐ എൻ എല്ലിലെ പ്രശ്നങ്ങൾ തീർക്കാൻ തിരക്കിട്ട് ശ്രമം, അഹമ്മദ് ദേവര്‍കോവിലുമായി അബ്‌ദുൾ വഹാബ് കൂടിക്കാഴ്ച നടത്തി

inl

തിരുവനന്തപുരം: ഐ എൻ എല്ലിലെ പ്രശ്നങ്ങൾ തീർക്കാൻ തിരക്കിട്ട് ശ്രമം. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി കൂടിക്കാഴ്ച നടത്തി. ഒത്തുതീർപ്പിന് മന്ത്രി മുൻകൈ എടുക്കണമെന്നാണ് അബ്ദുൾ വഹാബ് പക്ഷത്തിന്റെ ആവശ്യം. കൂടിക്കാഴ്ചയിൽ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്ന് കൂടിക്കാഴ്ചയക്കുശേഷം മന്ത്രി ദേവർ കോവിൽ പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീർക്കണമെന്ന സി പി എമ്മിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഒത്തുതീർപ്പിനുള്ള നീക്കങ്ങൾ തുടങ്ങിയത്. ഉച്ചയ്ക്കുശേഷം അബ്ദുൾ വഹാബ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നും കേൾക്കുന്നുണ്ട്.

ലോക്ക്ഡൗൺ ദിനമായ ഞായറാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തമ്മിൽ തല്ലുണ്ടാകുന്നതും പാർട്ടി പിളരുന്നതും.ഇരുപക്ഷവും പരസ്പരം പുറത്താക്കലുകളും നടത്തി. ഐ എൻ എല്ലിലെ സംഭവ വികാസങ്ങൾ എൽ ഡി എഫിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഐ എൻ എല്ലിന് നൽകിയ മന്ത്രിസ്ഥാനം തിരിച്ചെടുക്കണമെന്നുവരെ ചിലർ ആവശ്യപ്പെട്ടിരുന്നു. .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ABDUL-WAHAB--IS-READY-TO-SOLVE-THE-PROBLEMS IN INL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.