കോട്ടയം: പുതുക്കി നിശ്ചയിച്ച കേന്ദ്ര പൊതുമരാമത്ത് നിരക്കുകൾ കേരളത്തിലും നടപ്പാക്കണമെന്ന് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ വകുപ്പുകൾ 2016 ലെ നിരക്കുകൾ ഇന്നും തുടരുന്നത് അനീതിയാണ്. കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ശ്രമിക്കണം. ആഗസ്റ്റ് 9-ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ വകുപ്പ് ഓഫീസുകൾക്കു മുന്നിൽ കരാറുകാർ ധർണ നടത്തുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റജി ടി. ചാക്കോ, ജനറൽ സെക്രട്ടറി ഷാജി ഇലവത്തിൽ എന്നിവർ അറിയിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |