പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 504 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 504 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 130084 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 122565 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ കൊവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു
460 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 123969 ആണ്. ജില്ലക്കാരായ 5326 പേർ ചികിത്സയിലാണ്. ഇതിൽ 5132 പേർ ജില്ലയിലും, 194 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |