കൊവിഡ് 2470 രോഗമുക്തർ 1029
കോഴിക്കോട്: ആശങ്കയുടെ ഗ്രാഫ് വീണ്ടും മുകളിലേക്ക്. ജില്ലയിൽ ഇന്നലെ 2470 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2441 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 18 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ടുപേർ വിദേശത്തിന് നിന്ന് വന്നവരാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന ഏഴ് പേർക്കും ആരോഗ്യ പ്രവർത്തകരിൽ രണ്ട് പേർക്കുംരോഗം സ്ഥിരീകരിച്ചു. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലായിരുന്ന 1029 പേർ കൂടി രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 15537 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം സ്ഥിരീകരിച്ച് 23922 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4083 പേർ ഉൾപ്പടെ 49879 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 743131 പേർ നിരീക്ഷണം പൂർത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവർ 18
ആയഞ്ചേരി 2,ചെറുവണ്ണൂർ 1,എടച്ചേരി 1,കടലുണ്ടി 1,കൊയിലാണ്ടി 1,കോഴിക്കോട് കോർപ്പറേഷൻ 1,മണിയൂർ 1,മേപ്പയ്യൂർ 1,നാദാപുരം 5,പയ്യോളി 2,പുറമേരി 1,വടകര 1.
സമ്പർക്കം
കോഴിക്കോട്കോർപ്പറേഷൻ 335,അരിക്കുളം 20,അത്തോളി 10,ആയഞ്ചേരി 11,അഴിയൂർ 4,ബാലുശ്ശേരി 7,ചക്കിട്ടപ്പാറ 10,ചങ്ങരോത്ത് 17,ചാത്തമംഗലം 34,ചെക്യാട് 14,ചേളന്നൂർ 52,ചേമഞ്ചേരി 54,ചെങ്ങോട്ടുകാവ് 26,ചെറുവണ്ണൂർ 16,ചോറോട് 36,എടച്ചേരി 27,ഏറാമല 30,ഫറോക്ക് 27,കടലുണ്ടി 23,കക്കോടി 65,കാക്കൂർ 18,കാരശ്ശേരി 21,കട്ടിപ്പാറ 45,കാവിലുംപാറ 9,കായക്കൊടി 17,കായണ്ണ 8,കീഴരിയൂർ 26,കിഴക്കോത്ത് 35,കോടഞ്ചേരി 22,കൊടിയത്തൂർ 36,കൊടുവള്ളി 102,കൊയിലാണ്ടി 57,കുടരഞ്ഞി 16,കൂരാച്ചുണ്ട് 5,കൂത്താളി 10,കോട്ടൂർ 4,കുന്ദമംഗലം 35,കുന്നുമ്മൽ 11,കുരുവട്ടൂർ 22,കുറ്റ്യാടി 24,മടവൂർ 29,മണിയൂർ 17,മരുതോങ്കര 5,മാവൂർ 36,മേപ്പയ്യൂർ 11,മൂടാടി 9,മുക്കം 57,നാദാപുരം 21,നടുവണ്ണൂർ 14,നന്മണ്ട 24,നരിക്കുനി 41,നരിപ്പറ്റ 14,നൊച്ചാട് 14,ഒളവണ്ണ 43,ഓമശ്ശേരി 58,ഒഞ്ചിയം 24,പനങ്ങാട് 12,പയ്യോളി 38,പേരാമ്പ്ര 19,പെരുമണ്ണ 58,പെരുവയൽ 41,പുറമേരി 15,പുതുപ്പാടി 31,രാമനാട്ടുകര 19,തലക്കുളത്തൂർ 26,താമരശ്ശേരി 74,തിക്കോടി 4,തിരുവള്ളൂർ 44,തിരുവമ്പാടി 35,തൂണേരി 7,തുറയൂർ 5,ഉള്ള്യേരി 23,ഉണ്ണികുളം 48,വടകര 90,വളയം 12,വാണിമേൽ 32,വേളം 6,വില്യാപ്പള്ളി 45.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |