SignIn
Kerala Kaumudi Online
Friday, 26 April 2024 10.41 AM IST

കെ.പി. പ്രഭാകരൻ സ്മാരക പുരസ്‌കാരം കാനം രാജേന്ദ്രന്

photo

ആലപ്പുഴ: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവും കേരളാ സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ(എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ.പി. പ്രഭാകരന്റെ സ്മരണാർത്ഥം കേരളാ സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം 'ആദരവ് 2021' ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റുമായ കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു.
തൊഴിലാളി വർഗ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇടതുപക്ഷ- പുരോഗമന - ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. കെ.പി. പ്രഭാകരന്റെ 12-ാമത് ചരമവാർഷിക ദിനമായ 11ന് ആലപ്പുഴയിൽ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ചെത്ത് തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് ഡി.പി. മധു, ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.