ടോക്യോ: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട നൈജീരിയൻ അത്ലറ്റ് ബ്ലെസ്സിംഗ് ഒക്കാഗ്ബാരെയെ ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ച വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ വിജയിച്ചിരുന്ന താരത്തെ ജൂലായ് 19-ന് നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് വിലക്കിയത്. നിരോധിത പട്ടികകയിലുള്ള വളർച്ചാ ഹോർമോണിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.
2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ ലോംഗ് ജമ്പിലെ സ്വർണ മെഡൽ ജേതാവായ ഒക്കാഗ്ബാരെ
ഇത്തവണ 100 മീറ്ററിലും 200 മീറ്ററിലും 4x400 മീറ്റർ റിലേയിലും മത്സരിക്കാനാണെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |