ഏഴാച്ചേരി: രാമന്റെ യാത്ര എന്നതിനേക്കാൾ 'രാമനിലേക്കുള്ള യാത്ര'യാണ് രാമായണമെന്ന് പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകൻ പി.പി നിർമ്മലൻ പറഞ്ഞു. ഭാരതീയ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പമാണ് രാമായണത്തിന്റെ ദർശനം. ഏഴാച്ചേരി കാവിൻപുറം രാമായണ പ്രശ്നോത്തരിയിലെ സത്സംഗ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലമ്പല ദർശന സമിതി പി.ആർ.ഒ കെ.കെ. വിനു കൂട്ടുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാഹിത്യകാരൻ രവി പുലിയന്നൂർ, അഞ്ജന ഭരണങ്ങാനം, മഞ്ജു സാജൻ, രഘു മോൻ തേവർകാട്ടിൽ, ജയശ്രീ തണ്ണീർമുക്കം, ആദിത്യൻ വളപ്പിൽ, ശ്രീനാഥ് കണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഓൺലൈനായി നടക്കുന്ന പ്രശ്നോത്തരിയിൽ രാമായണപാരായണം, രാമായണ കഥാകഥനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നായി 52 പേർ പങ്കെടുത്തുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |