മാഹി: അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി കെ റെയിൽ പ്രതിരോധ സമിതി മുക്കാളി ടൗൺ മുതൽ കുഞ്ഞിപ്പള്ളി വരെ കെ റെയിൽ വിരുദ്ധ സന്ദേശയാത്ര നടത്തി. പാരിസ്ഥിതിക ആഘാതം മൂലം ഒരു നാടിന്റെ ജനജീവിതം ദുസ്സഹമാക്കുന്ന സിൽവർ ലൈൻ പരിഷ്കാരങ്ങൾ സർക്കാർ ഉപേക്ഷിക്കണമെന്ന് സന്ദേശ യാത്രയിൽ ആവശ്യപ്പെട്ടു.
പ്രതിരോധ സമിതി ചെയർമാൻ അജ്മാൻ ഇസ്മായിൽ ഹാജി യാത്ര ഉദ്ഘാടനം ചെയ്തു. കൺവീനർ വി.പി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, വി.കെ അനിൽകുമാർ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, അശോകൻ ചോമ്പാല, എം. ഇസ്മായിൽ, കാസിം നെല്ലോളി, കെ.പി വിജയൻ, കെ.പി രവീന്ദ്രൻ പ്രസംഗിച്ചു. ഗൃഹസന്ദർശന സന്ദേശ യാത്രയ്ക്ക് നസീർ വീരോളി, എൻ. ധനേഷ്, പി.പി. ഭാസ്കരൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |