കോഴഞ്ചേരി : ആറന്മുള പള്ളിയോട സേവാസംഘം ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രയാർ പള്ളിയോടകരയിലെ കെ.എസ്.രാജൻ പ്രസിഡന്റായും ആറാട്ടുപുഴ പളളിയോടകരയിലെ പാർത്ഥസാരഥി ആർ. പിള്ള സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കെ.സഞ്ജീവ് കുമാർ (കുറിയന്നൂർ) ട്രഷററായും സുരേഷ് ജി പുത്തൻപുരയ്ക്കൽ (വെൺപാല) വൈസ് പ്രസിഡന്റായും പ്രദീപ് ചെറുകോൽ (ചെറുകോൽ) ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മേഖലകളായി നടന്ന മത്സരത്തിൽ പടിഞ്ഞാറൻമേഖലയിൽ നിന്നുള്ള പ്രതിനിധികൾ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കിഴക്കൻ മേഖലയിൽ നിന്നുള്ള അഞ്ചും മദ്ധ്യ മേഖലയിൽ നിന്നുള്ള ആറും എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് ഇന്നലെ വോട്ടെടുപ്പ് നടത്തിയത്. ഉത്രട്ടാതി വള്ളംകളി സംബന്ധിച്ച് മന്ത്രി വീണ ജോർജ്ജിന്റെ അദ്ധ്യക്ഷതയി ഓൺലൈനായി നടന്ന അവലോകന യോഗത്തിൽ ഓഗസ്റ്റ് 1 ന് തിരഞ്ഞെടുപ്പ് നടത്താൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തിയത്. ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ ലഭിച്ച വോട്ട് ബ്രാക്കറ്റിൽ. കിഴക്കൻ മേഖലയിൽ നിന്ന് 5 പേർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രദീപ് ചെറുകോൽ (75), ടി.ആർ.സന്തോഷ് കുമാർ ഇടക്കുളം (70), കെ സഞ്ജീവ് കുമാർ കുറിയന്നൂർ (62), ചന്ദ്രശേഖരൻ നായർ പി.കെ. ഇടപ്പാവൂർ (61), ഹരീഷ് ടി.എസ് കോറ്റാത്തൂർ (61). മദ്ധ്യമേഖലയിൽ നിന്ന് 6 പേർ തിരഞ്ഞെടുക്കപ്പെട്ടു. ശരത് പുന്നംതോട്ടം (66), രതീഷ് ആർ. മോഹൻ മാലക്കര (63), പാർത്ഥസാരഥി ആർ.പിള്ള ആറാട്ടുപുഴ (61), എം.കെ. അജീഷ് കുമാർ കോയിപ്രം (61), പി.ആർ.ഷാജി തെക്കേമുറി (60), രാധാകൃഷ്ണൻ നായർ ഇടശ്ശേരിമല (49). പടിഞ്ഞാറൻ മേഖലയിൽ നിന്ന് എതിരില്ലാതെ കെ.എസ്.രാജൻ പ്രയാർ, ബി.കൃഷ്ണകുമാർ കൃഷ്ണവേണി വന്മഴി, വി.കെ.ചന്ദ്രൻ പിള്ള ഇടനാട്, കെ.ജി.കർത്ത കീഴ്ചേരിമേൽ, സുരേഷ് ജി. പുത്തൻപുരയ്ക്കൽ വെൺപാല, എം.കെ.ശശികുമാർ കീഴ് വന്മഴി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ.ബി.ഗോപകുമാർ പത്തനംതിട്ട വരണാധികാരിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |