പത്തനാപുരം: സൈനികനായ പട്ടാഴി മീനം വെട്ടിയറ ധനുഷ് കൃപയിൽ സൈനികനായ സജീവിന്റെ വീട്ടിൽ അജ്ഞാത സംഘത്തിന്റെ അതിക്രമം. കിണറ്റിൽ നീലവും ഫിനോയിലും കലർത്തി. മുറ്റത്തെ പച്ചക്കറി തൈകൾ നശിപ്പിച്ചു. പുറത്തുകിടന്ന ചെരുപ്പുകൾ കത്തികൊണ്ട് മുറിച്ച. സജീവിന്റെ ഭാര്യ സ്വപ്നയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ കുന്നിക്കോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |