കൊച്ചി: കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരുടെ 1,200 കോടി രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഇടപെടൽ നടത്തണമെന്ന് ആർ.എസ്.പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരും നോർക്ക റൂട്ട്സും പരാജയെപ്പെട്ടു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ. റെജികുമാർ, ജെ. കൃഷ്ണകുമാർ, കെ.എം. ജോർജ്, കെ.ടി. വിമലൻ, പി.ടി. സുരേഷ് ബാബു, വി.ബി. മോഹനൻ, എ.എസ്. ദേവപ്രസാദ്, ബേബി പാറേക്കാട്ടിൽ, അജിത് പി. വർഗീസ്, എസ്. ജലാലുദ്ദിൻ, ജി. വിജയൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |