SignIn
Kerala Kaumudi Online
Saturday, 27 April 2024 1.21 AM IST

എ.എ.വൈ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം പൂർത്തിയായി

കണ്ണൂർ: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന കിറ്റ് വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. എ.എ.വൈ (മഞ്ഞ) കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇതിനോടകം പൂർത്തിയായി. 35,616 ഗുണഭോക്താക്കൾക്കാണ് കിറ്റ് നൽകിയത്. മറ്റ് കാർഡുടമൾക്കുള്ള വിതരണം ഉടൻ ആരംഭിക്കും. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് കിറ്റിലുള്ളത്.

അടുത്ത ഘട്ടമായി മുൻഗണന (പിങ്ക്) വിഭാഗത്തിലുള്ള കാർഡുടമകൾക്കാണ് കിറ്റ് നൽകുക. ഡിപ്പോകൾ കേന്ദ്രീകരിച്ച് ഇതിന് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഉടൻ വിതരണം ആരംഭിക്കും. പൊതുവിതരണ വകുപ്പിന്റെ കണ്ണൂർ ഡിപ്പോയിൽ 47961 ഉം തലശ്ശേരിയിൽ (ഇരിട്ടി താലൂക്ക് ഉൾപ്പെടെ) 74907ഉം, തളിപ്പറമ്പിൽ 47272 മായി ആകെ ജില്ലയിൽ 170140 പി.എച്ച്.എച്ച് കാർഡ് ഗുണഭോക്താക്കളാണുള്ളത്. പൊതുവിഭാഗം സബ്സിഡി (നീല), പൊതുവിഭാഗം നോൺ സബ്സിഡി (വെള്ള) കാർഡ് ഉടമകൾക്കും താമസിയാതെ കിറ്റ് നൽകും. ജില്ലയിൽ ആകെ 647998 കാർഡുകൾക്കാണ് കിറ്റ് വിതരണം ചെയ്യുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.