ന്യൂഡൽഹി: തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്. കൊങ്കുനാട് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമായത്.
തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ കാമ്പയിനുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം കത്തിപ്പടർന്നത്. ഈ ആവശ്യം ഏറ്റെടുത്ത് ബി ജെ പി നേതാക്കൾ കൂടി രംഗത്തെത്തിയതോടെ പ്രതിഷേധം കനത്തു.ഇത്തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിച്ച പത്രങ്ങൾപോലും കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ബി ജെ പിക്ക് ചുളുവിൽ സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള വഴിയാണ് വിഭജനം എന്നായിരുന്നു തമിഴ് ജനതയുടെ പ്രധാന ആരോപണം. വിഭജനത്തിന് എതിരെ സിനിമാ, സാംസ്കാരിക രംഗത്തുള്ളവരും മുന്നോട്ടുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |