വടക്കഞ്ചേരി: പനംകുറ്റി മേഖലയിൽ കാട്ടാനയുടെ വിളയാട്ടം. മേഖലയിലെ നിരവധി കൃഷിയിടങ്ങളിൽ ആന നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
പനംകുറ്റി പള്ളിക്കു മുന്നിലുള്ള കളമ്പാടൻ ആന്റണിയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കൂടുതൽ നാശം ഉണ്ടാക്കിയത്. നിരവധി വാഴകളും തെങ്ങുകളും നശിപ്പിച്ചു.
മോളേൽ സാജു, പൊന്നു, അറക്കപറമ്പിൽ രാജു, പുറ്റനാൽ ജിജി ജോർജ്, നീർണ്ണാം കുന്നിൻപ്പുറം ഏലിയാസ്, രാജൻ, ചെട്ടിയാനിയിൽ പൗലോസ്, ഹക്കീം തുടങ്ങിയവരുടെ കൃഷിയിടങ്ങളിലായിരുന്നു കാട്ടാനം വിളയാട്ടം നടന്നത്. ഏത് സമയത്തും ആന നാട്ടിലിറങ്ങുന്നതിനാൽ ആളുകൾ പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |