കോങ്ങാട്: 'വാക്സിൻ തരൂ ജീവൻ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സി ഗാന്ധിദർശൻ സമിതി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിച്ചു. മുൻമന്ത്രിയും ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റുമായ വി.സി. കബീർ ഉദ്ഘാടനം ചെയ്തു.
കൊവിഡ് മരണ സംഖ്യനിരക്ക് സത്യസന്ധമായി മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും, വാക്സിനേഷൻ എല്ലാ വീടുകളിലും എത്തിക്കാനുള്ള നടപടി സർക്കാർ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ഹരിദാസ് കല്ലടിക്കോട് അദ്ധ്യക്ഷനായി.
ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം, ജില്ലാ പ്രസിഡന്റ് പി.എസ്. മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എൻ. ശിവദാസ്, ജില്ലാ ജനറൽ സെക്രട്ടറി മുണ്ടൂർ രാജൻ, സണ്ണി ഏടൂർപ്ലാക്കീഴിൽ, പി. രാമദാസ്, കെ. അശ്വജിത്ത്, മനുപ്രസാദ്, ജോബിൻ മാത്യു, സലാം, ഷെരീഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |