അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ ആദ്യഭാഗം ഡിസംബറിൽ തിയേറ്ററിൽ എത്തും. ഫഹദ്ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രംകൂടിയാണ് പുഷ്പ. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്.ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്കുശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമായ പുഷ്പ തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നട, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവിമേക്കേഴ്സാണ് നിർമ്മാണം. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്നു. മിറോസ്ള കുബ ബ്രോസെയാണ് ഛായാഗ്രഹണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |