SignIn
Kerala Kaumudi Online
Friday, 26 April 2024 12.17 PM IST

നടൻ മമ്മൂട്ടിയുടെ വിദ്യാമൃതം പദ്ധതി ഇന്ന് തലശ്ശേരിയിൽ

mammuty

തലശ്ശേരി: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായമൊരുക്കാനായി നടൻ മമ്മൂട്ടി ഒരുക്കിയ സ്മാർട്ട് ഫോൺ വിതരണ പദ്ധതിയായ 'വിദ്യാമൃതത്തിന്റെ ' മലബാർ മേഖലാ തല വിതരണോദ്ഘാടനം ഇന്ന് തലശ്ശേരിയിൽ നടക്കും.
തലശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും. ബേപ്പൂർ ഗവണ്മെന്റ് സ്‌കൂൾ പ്രധാനാധ്യാപിക സി.പി രമ ആദ്യ ഫോൺ ഏറ്റു വാങ്ങും.
മമ്മൂട്ടി തന്റെ ജീവകാരുണ്യ പ്രസ്ഥാനം ആയ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഫോണിനായി ലഭിച്ച ഏഴായിരത്തോളം അപേക്ഷകളിൽ നിന്നും അനാഥാലയങ്ങളിൽ നിന്നുമുള്ള അപേക്ഷകൾക്കും മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായുള്ള അപേക്ഷകൾക്കും ആദിവാസി ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകൾക്കുമാണ് മുൻഗണന കൊടുത്തിരിക്കുന്നത്.

ചടങ്ങിൽ അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി, അതിരൂപത മുൻ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റം, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ ജോൺ കൂവപ്പാറയിൽ, മുഹമ്മദ് റിസ്വാൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PHONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.