തിരുവല്ല: കുറ്റൂരിൽ തെരുവുനായ പശുക്കിടാവിനെ കടിച്ചുകീറി പരിക്കേൽപ്പിച്ചു. കുറ്റൂർ പഞ്ചായത്ത് 12-ാം വാർഡ് തലയാർ മൂത്തേടത്ത് ഉണ്ണികൃഷ്ണൻ നായരുടെ ഒരു മാസം പ്രായമുള്ള കിടാവിനെയാണ് തെരുവുനായ ആക്രമിച്ചത്. അയൽപക്കത്തെ നിരവധി കോഴികളെയും തെരുവുനായ കൂട്ടിൽനിന്നും പിടികൂടി അടുത്തിടെ കടിച്ചുകൊന്ന സംഭവവുമുണ്ടായി. ഒരുമാസം മുമ്പ് മുത്തൂരിൽ അഞ്ച് ആടുകളെ തെരുവുനായ കടിച്ചുകൊന്നിരുന്നു. തിരുവല്ല നഗരസഭയിലും പഞ്ചായത്ത് പ്രദേശങ്ങളിലും തെരുവ്നായ്ക്കളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. തെരുവ് നായ്ക്കളുടെ എണ്ണം പെരുകി പ്രദേശത്ത് ഭീഷണിയായിട്ടും ഇവയെ നിയന്ത്രിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |