കുമരകം : കുമരകം തെക്കുംഭാഗം ആശാരിശ്ശേരിൽ മണ്ണേക്കൽ ലക്ഷം വീട് കോളനി ഭാഗത്ത് രണ്ട് മാസമായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധി മൂലം പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യത്തിൽ കുടിവെള്ളം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. വാഹനത്തിൽ ശുദ്ധ ജലം എത്തിക്കുവാനുള്ള നടപടി അധികൃതർ സ്വീകരിക്കണം. മണ്ഡലം പ്രസിഡന്റ് അനീഷ് വല്യാറ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ. തോമസ്, ജെയിംസ് കണ്ടത്തിപ്പറമ്പിൽ, റ്റോബിൻ മേലുവള്ളിൽ, ബെന്നി ഉമ്മാച്ചേരിത്തോപ്പ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |