കോലഞ്ചേരി: ബി.പി.സി.എൽ ഭൂമി ഏറ്റെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഭൂവുടമകളുടെ യോഗം വിളിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. നിയമസഭയിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ബി.പി.സി.എല്ലിന്റെ അശാസ്ത്രീയ ഭൂമി ഏറ്റെടുക്കൽ മൂലം തിരുവാണിയൂർ, പുത്തൻകുരിശ് പഞ്ചായത്തുകളിലെ നിരവധി ഭൂവുടമകൾ പ്രതിസന്ധിയിലാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. പദ്ധതി പ്രദേശത്തോട് ചേർന്ന് കിടക്കുന്നതിനാൽ മലിനീകരണമടക്കമുള്ള ഗുരുതര പ്രശ്നങ്ങളാണ് ഭൂവുടമകൾ നേരിടുന്നത്. ഭൂമി വിട്ടു നൽകാൻ ഇവർ തയ്യാറാണെങ്കിലും മതിപ്പു വില നൽകി ഏറ്റെടുക്കാൻ കമ്പനിയധികൃതർ തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ വേണമെന്നുമായിരുന്നു ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |