കോഴിക്കോട് : ജില്ലയിൽ വാക്സിനെടുത്തവർ 18 ലക്ഷം കടന്നു. രണ്ടു ഡോസും സ്വീകരിച്ചവർ അഞ്ചര ലക്ഷത്തിന് മുകളിലെത്തി. വാക്സിനെടുത്ത 18,42,823 പേരിൽ 12,91,132 പേർ ആദ്യ ഡോസും 5,51,691പേർ രണ്ടു ഡോസും സ്വീകരിച്ചവരാണ്.18 നും 45 നുമിടയിൽ പ്രായമുള്ളവരിൽ 3,33,256 പേർ ആദ്യ ഡോസും 30,447 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 45നും 60 നുമിടയിൽ പ്രായമുള്ളവരിൽ 4,35,981 പേർ ആദ്യ ഡോസും 1,86,273 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള 4 ,15,372 പേർ ആദ്യ ഡോസ് വാക്സിനും 2,46,162 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 13,145 പാലിയേറ്റീവ് കെയർ രോഗികളും 9,362 ഭിന്നശേഷിക്കാരുമാണ് ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത്. ആദിവാസി മേഖലയിൽ 18നും 45 വയസിനും ഇടയിലുള്ള 1,594 പേർ വാക്സിനെടുത്തു. 45 വയസിന് മുകളിലുള്ള 2,199 പേരാണ് വാക്സിനെടുത്തത്. വൃദ്ധസദനങ്ങളിലുള്ള 768 പേർ ആദ്യ ഡോസും 743 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 25 ട്രാൻസ്ജൻഡറുകളും വാക്സിൻ സ്വീകരിച്ചു.
ഉയരുന്നു വീണ്ടും
2502 പോസിറ്റീവ്
കോഴിക്കോട് : ജില്ലയിൽ വീണ്ടും കൊവിഡ് രോഗികൾ കൂടുകയാണ്. ഇന്നലെ 2502 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 2470 പേർക്കാണ് കൊവിഡ് ബാധിച്ചത്. 22 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
17415 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും എഫ്.എൽ.ടി.സികളിലും വീടുകളിലുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന 2244 പേർ കൂടി രോഗമുക്തി നേടി. 14.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 25573 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 54344 പേർ നിരീക്ഷണത്തിലുണ്ട് .
ഉറവിടം വ്യക്തമല്ലാത്തവർ
ഫറോക്ക് 2, കടലുണ്ടി 2, കൊയിലാണ്ടി 2, കോഴിക്കോട് 2, കുന്നുമ്മൽ 1, മുക്കം 1, നാദാപുരം 1, നന്മണ്ട 1, നരിപ്പറ്റ 3, ഒളവണ്ണ 1, ഒഞ്ചിയം 1, തിരുവള്ളൂർ 1, വാണിമേൽ 3, വില്യാപ്പള്ളി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 385, അരിക്കുളം 20, അത്തോളി 33, ആയഞ്ചേരി 10, അഴിയൂർ 15, ബാലുശ്ശേരി 15, ചക്കിട്ടപ്പാറ 13, ചങ്ങരോത്ത് 17, ചാത്തമംഗലം 33, ചെക്ക്യാട് 19, ചേളന്നൂർ 21, ചേമഞ്ചേരി 59, ചെങ്ങോട്ട്കാവ് 37, ചെറുവണ്ണൂർ 16, ചോറോട് 19, എടച്ചേരി 13, ഏറാമല 36, ഫറോക്ക് 26, കടലുണ്ടി 25, കക്കോടി 42, കാക്കൂർ 13, കാരശ്ശേരി 31, കട്ടിപ്പാറ 39, കാവിലുംപാറ 51, കായക്കൊടി 44, കായണ്ണ 15, കീഴരിയൂർ 12, കിഴക്കോത്ത് 18, കോടഞ്ചേരി 21, കൊടിയത്തൂർ 27, കൊടുവള്ളി 26, കൊയിലാണ്ടി 79, കൂടരഞ്ഞി 11, കൂരാച്ചുണ്ട് 26, കൂത്താളി 29, കോട്ടൂർ 42, കുന്ദമംഗലം 41, കുന്നുമ്മൽ 14, കുരുവട്ടൂർ 22, കുറ്റ്യാടി 23, മടവൂർ 23, മണിയൂർ 46, മരുതോങ്കര 27, മാവൂർ 20, മേപ്പയ്യൂർ 23, മൂടാടി 19, മുക്കം 35, നാദാപുരം 18, നടുവണ്ണൂർ 63, നൻമണ്ട 39, നരിക്കുനി 41, നരിപ്പറ്റ 9, നൊച്ചാട് 17, ഒളവണ്ണ 40, ഓമശ്ശേരി 39, ഒഞ്ചിയം 17, പനങ്ങാട് 13, പയ്യോളി 18, പേരാമ്പ്ര 24, പെരുമണ്ണ 6, പെരുവയൽ 23, പുറമേരി 29, പുതുപ്പാടി 33, രാമനാട്ടുകര 19, തലക്കുളത്തൂർ 30, താമരശ്ശേരി 57, തിക്കോടി 13, തിരുവള്ളൂർ 24, തിരുവമ്പാടി 24, തൂണേരി 19, തുറയൂർ 30, ഉള്ള്യേരി 57, ഉണ്ണികുളം 27, വടകര 35, വളയം 12, വേളം 33, വില്യാപ്പള്ളി 30.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |