അരുവാപ്പുലം: ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഒാഫീസിന് മുന്നിൽ ധർണ നടത്തി. തൊഴിലാളികളെ ഇ.എസ്.ഐ .പരിധിൽ ഉൾപ്പെടുത്തുക, മിനിമം വേതനം കർഷക തൊഴിലാളി വേതനത്തിന് തുല്യമാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സുജാതമോഹൻ അദ്ധ്യക്ഷത വഹിച്ചു. അമ്പിളിസുരേഷ്, മിനി ഇടിക്കുള, സന്തോഷ് കുമാർ, ബാബു. എസ്. നായർ,എൻ. കെ. ജോസ്, സുമതി രമണൻ, എം.എൻ.സദാനന്ദൻ, സുഷമ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |