പിണറായി സർക്കാരിന്റെ പുതിയ കൊവിഡ് മാനദണ്ഡങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. കടകളിൽ സാധനം വാങ്ങാൻ പോകുന്നവർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരോ, ഒരു മാസം മുൻൻപ് കൊവിഡ് ബാധിച്ചവരോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ പരിശോധന ഫലമുള്ളവരോ ആയിരിക്കണമെന്ന നിർദേശത്തെയാണ് നടി പരിഹസിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. 'പാൽ വാങ്ങാൻ പോകണമെങ്കിലും ഞാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ജോക്കർമാർ'- എന്നാണ് നടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |