മുണ്ടക്കയം ഈസ്റ്റ്: ലോക്ക്ഡൗൺ ദിവസം ക്ഷേത്രത്തില്‍പോയ കുടുംബത്തിന് 17500രൂപ പിഴ. കൊക്കയാര്‍ കൊടികുത്തി റബ്ബര്‍ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പൊലീസ് ഇത്രയും പിഴ വിധിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച മോഹനനും കുടുംബവും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേയ്ക്ക് പോകവെ പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തുവച്ച് അഡീഷണല്‍ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തില്‍ വാഹനം തടയുകയായിരുന്നു. സ്ത്രീകളടക്കം അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരുടെയും വിലാസം എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലന്നാണ് അറിയിച്ചത്. എന്നാൽ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500രൂപ വീതം 17500രൂപ കോടതിയില്‍ അടച്ചാല്‍മതിയെന്നും പറഞ്ഞു. റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയായ മോഹനൻ 17500രൂപ അടയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുകയാണ്. സാമൂഹിക അകലം പാലിയ്ക്കാതെ ലോക്ക്ഡൗൺ ദിവസം യാത്ര ചെയ്തതിനാണ് കേസെടുത്തതെന്ന് ഇൻസ്പെക്ടർ ജയപ്രകാശ് അറിയിച്ചു. പീരുമേട് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ കടന്നാണ് പെരുവന്താനം പൊലീസ് പിഴയിട്ടതെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |