ചൊക്ലി: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ റിയ റാഹിദിനെ തലശ്ശേരി എം.എൽ.എ അഡ്വ: എ.എൻ. ഷംസീർ അനുമോദിച്ചു. ഉപഹാര സമർപ്പണവും നടത്തി. സി.പി.എം ചൊക്ലി ടൗൺ ബ്രാഞ്ചിന്റെ ഉപഹാരം ഡോ. എ.പി. ശ്രീധരൻ സമ്മാനിച്ചു. രജിസ്ട്രാഫീസ് ഫ്രണ്ട്സ് വാട്സാപ്പ് കൂട്ടായ്മയുടെ
മൂന്നാം വാർഡിലെ വിദ്യാർത്ഥിക്കുള്ള സ്മാർട്ട് ഫോൺ വിതരണവും ചടങ്ങിനോടനുബന്ധിച്ച് നൽകി. സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം വി.കെ രാകേഷ്, ചൊക്ലി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നവാസ് പ്രതീന്റവിട, പി.കെ. വിനീഷ്, ടി.കെ മുനീർ, റാഹിദ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |