ന്യൂഡൽഹി: കൊവാക്സിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഓരോ ബാച്ച് വാക്സിനുകളും ഇരുന്നൂറോളം പരിശോധനകൾ നടത്തിയശേഷമാണ് വിതരണത്തിന് തയാറാക്കുന്നതെന്നും മരുന്നു നിർമ്മാതാക്കളായ ഭാരത് ബയോടെക് വ്യക്തമാക്കി. മരുന്ന് ഉത്പാദത്തിന്റെ വേഗത കുറഞ്ഞുവെന്നും ഗുണനിലവാരമില്ലെന്നുമുള്ള പ്രതിരോധശേഷി വകുപ്പിലെ ദേശീയ സാങ്കേതിക ഉപദേഷ്ടാവ് എൻ.കെ. അറോറയുടെ ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കമ്പനി.
കൊവാക്സിന് ഹംഗറിയുടെ ഗുഡ് മാനുഫാക്ച്വറിംഗ് പ്രാക്ടീസസ് സർട്ടിഫിക്കറ്റ് ലഭിച്ചതായും ഭാരത് ബയോടെക് ട്വീറ്റ് ചെയ്തു. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷണം, സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവ പോലുള്ള ആളുകളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി കൊണ്ട് യൂറോപ്യൻ റഗുലേറ്ററീസ് നൽകുന്ന സർട്ടിഫിക്കറ്റാണ് ജി.എം.പി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |