SignIn
Kerala Kaumudi Online
Friday, 26 April 2024 1.58 PM IST

കണ്ടലുകളാൽ സുന്ദരിയാകും നമ്മുടെ പുഴയോരങ്ങൾ

kandaltree

കോഴിക്കോട്: പുഴയോരങ്ങൾക്ക് ഇനി കണ്ടലുകളുടെ ഹരിതഭംഗി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ടൽ വനവത്കരണം സാദ്ധ്യമാക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ 6500 കണ്ടൽ തെെകളാണ് വച്ചുപിടിപ്പിക്കുക. ഒളവണ്ണ, അത്തോളി, ചേമഞ്ചേരി, മൂടാടി, ചെറുവണ്ണൂർ, ചേളന്നൂർ, കക്കോടി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തുകളിലെ പുഴയോരങ്ങളിലാണ് കണ്ടലുകൾ നടുന്നത്. ഇതിനാവശ്യമായ തൈകൾ കണ്ണൂർ സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് എത്തിച്ചുകഴിഞ്ഞു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ചെറുവണ്ണൂരിൽ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. ചെറുവണ്ണൂർ, ചേളന്നൂർ പഞ്ചായത്തുകളിൽ തെെ നടൽ പുരോഗമിക്കുകയാണ്. ഉപ്പുവെളളത്തിൽ സമൃദ്ധമായി വളരുന്ന കണ്ടലുകളെ തീരങ്ങളുടെ ഹരിതകാവൽക്കാരെന്നാണ് അറിയപ്പെടുന്നത്.

 ഇവിടെ വളരും കണ്ടലുകൾ

( പഞ്ചായത്ത്- തെെെകളുടെ എണ്ണം,

പ്രദേശം, ദെെർഘ്യം ക്രമത്തിൽ)

1. ഒളവണ്ണ- 1000- മാമ്പുഴ, ചെറുപുഴ തീരങ്ങൾ- ഒരു കിലോ മീറ്റർ

2.അത്തോളി- 1000 - തോരായി - ഒരു കിലോ മീറ്റർ

3. ചേമഞ്ചേരി- 400 - കോരപ്പുഴ- 0.3 കിലോ മീറ്റർ

4. മൂടാടി - 750 - അകലപ്പുഴ - 0.5 കിലോ മീറ്റർ

5. ചെറുവണ്ണൂർ- 800- പുത്തൻ പുഴ തീരം, പെരിഞ്ചേരിക്കടവ് - 0.5 കിലോ മീറ്റർ

6 ചേളന്നൂർ -1500 - ഒളോപ്പാറ- 1.5 കിലോ മീറ്റർ

7. കക്കോടി - 500 - അകലപ്പുഴ തീരം - 30 കിലോ മീറ്റർ

8.തലക്കുളത്തൂർ- 450- നടുത്തുരുത്തി, പുതുക്കാട്ട കടവ് - 0.5 30 കിലോ മീറ്റർ

 തൊഴിലുറപ്പിലൂടെ

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണമാണ് ഇത്തവണ തൊഴിലുറപ്പിൽ മുൻഗണന. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ വ്യാപകമായി മരങ്ങൾ നട്ടുപിടിപ്പിച്ചു വരുകയാണ്. വിവിധ ബ്ലോക്കുകളിലായി 54205 തെെകൾ ഉത്പാദിപ്പിക്കുകയും 29081 തെെകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. 2 ലക്ഷം തെെകൾ നട്ടു പിടിപ്പിക്കലാണ് ലക്ഷ്യം. നാഷണൽ ബാംബു മിഷന്റെ സഹായത്തോടെ ആരംഭിച്ച മുള തെകൾ പിടിപ്പിക്കലും അന്തിമഘട്ടത്തിലാണ്. കൊടുവള്ളി, കുന്ദമംഗലം, ചേളന്നൂർ ബ്ലേക്കിലുകളിലായി 15.8 ഹെക്ടർ പ്രദേശത്താണ് മുള വച്ചു പിടിപ്പിക്കുന്നത്. 5000 ത്തിലധികം തെെകൾ നട്ടുകഴിഞ്ഞു. രണ്ടു ഘട്ടങ്ങളിലായി 10000 മുളകളാണ് നട്ടു പിടിപ്പിക്കുന്നത്.

'' അടുത്ത മാസത്തോടെ കണ്ടൽ നടൽ പൂർത്തിയാക്കും. ഭൂമിയെ സംരക്ഷിക്കുന്നതിനൊപ്പം പാരിസ്ഥിതിക പുനഃസ്ഥാപനവുമാണ് ലക്ഷ്യം. കണ്ടൽ വനങ്ങൾ മത്സ്യ സമ്പത്ത് കൂടാൻ സഹായിക്കും.

ടി.എം.മുഹമ്മദ് ജാ- ജോയിന്റ് ഡവലപ്മെന്റ് കമ്മിഷണർ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.