കൊല്ലം: കൊല്ലം തുറമുഖത്ത് എമിഗ്രേഷൻ, പ്ലാന്റ് ക്വാറന്റൈൻ സൗകര്യങ്ങൾ അനുവദിക്കാൻ ഇടപെടുമെന്ന് കേന്ദ്രമന്ത്രിമാർ ഉറപ്പുനൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. തുറമുഖത്തിന്റെ സമഗ്രവികസനം സാദ്ധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്റി അമിത്ഷാ, ഷിപ്പിംഗ് മന്ത്റി സർബാനന്ദ സോണോവാൾ എന്നിവരെ നേരിൽ കണ്ട് എം.പി നിവേദനം നൽകി.
തുറമുഖത്തിന്റ വികസനം മന്ദഗതിയിലാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ മന്ത്രിമാരെ അറിയിച്ചു. എമിഗ്രേഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കപ്പലുകൾ എത്തുന്നില്ല. രാജ്യാന്തര കപ്പൽ ചാനൽ സമീപത്തു കൂടി കടന്നുപോകുന്നതിനാൽ പ്രതികൂലമായ കാലാവസ്ഥയിലും കപ്പലുകൾക്ക് എത്താൻ കഴിയുമെന്ന് എം.പി കേന്ദ്രമന്ത്രിമാരെ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എമിഗ്രേഷൻ സൗകര്യങ്ങൾ അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |