SignIn
Kerala Kaumudi Online
Friday, 26 April 2024 8.31 AM IST

പിന്നാക്കക്കാർക്ക് കരുതലായി...

c

കൊല്ലം: പൂർണമായും സർക്കാർ നിയന്ത്റണത്തിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് കീഴിൽ നിരവധി വായ്പാപദ്ധതികൾ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ വികസന കോർപ്പറേഷനുകളുടെ വായ്പാധനസഹായവും കേരള സർക്കാരിന്റെ ഓഹരി മൂലധനവും ഉപയോഗിച്ച് കുറഞ്ഞ പലിശ നിരക്കിൽ വൈവിദ്ധ്യമാർന്ന വായ്പാ പദ്ധതികൾ നടപ്പാക്കിയതിന് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജൻസിയായി 2002- 2003ൽ തിരഞ്ഞെടുത്തിരുന്നു. തനത് ഫണ്ടിൽ നിന്ന് പിന്നാക്കക്കാർക്കായി നടത്തുന്ന വിവിധ വായ്പാപദ്ധതികൾ ചുവടെ.

01. വിദേശത്ത് ജോലി തേടി പോകുന്നവർക്കുള്ള വായ്പ
വായ്പാ തുക: 1 ലക്ഷംരൂപ
പലിശ നിരക്ക്: 8 ശതമാനം
തിരിച്ചടവ് കാലാവധി: 60 മാസം
അപേക്ഷകന്റെ പ്രായം: 18 - 55
വാർഷികവരുമാനം: പരമാവധി 1,03,000 രൂപ

02. പെൺകുട്ടികളുടെ വിവാഹ സഹായ വായ്പ
വായ്പാ തുക: 1.50 ലക്ഷംരൂപ
പലിശ നിരക്ക് : 6 ശതമാനം
തിരിച്ചടവ് കാലാവധി: 72 മാസം
അപേക്ഷകന്റെ പ്രായം: 18 - 60
വാർഷികവരുമാനം: പരമാവധി 1,03,000 രൂപ

03. കമ്പ്യൂട്ടർ വാങ്ങുന്നതിനുള്ള വായ്പ
വായ്പാ തുക: 50,000 രൂപ
പലിശ നിരക്ക്: 8.5 ശതമാനം
തിരിച്ചടവ് കാലാവധി: 60 മാസം
പ്രായപരിധി: 18 - 60
വാർഷിക വരുമാന പരിധിയില്ല

04. ഉദ്യോഗസ്ഥർക്കുള്ള ഇരുചക്ര വാഹന വായ്പ
വായ്പാ തുക: 3 ലക്ഷം രൂപ
പലിശ നിരക്ക്: 9 ശതമാനം
തിരിച്ചടവ് കാലാവധി: 84 മാസം
പ്രായപരിധി: 18 - 60
വാർഷിക വരുമാന പരിധിയില്ല


05. ഉദ്യോഗസ്ഥർക്കുള്ള കൺസ്യുമർ ഡ്യുറബിൾ വായ്പ
വായ്പാ തുക: 1 ലക്ഷംരൂപ
പലിശനിരക്ക്: 9 ശതമാനം
തിരിച്ചടവ് കാലാവധി: 60 മാസം
പ്രായപരിധി: 18 - 60
വാർഷിക വരുമാന പരിധിയില്ല


06. ഉദ്യോഗസ്ഥർക്കുള്ള ഗൃഹപുനരുദ്ധാരണ വായ്പ(സ്വസ്ഥഗൃഹ)
വായ്പാ തുക: 3 ലക്ഷം രൂപ
പലിശ നിരക്ക്: 10.5 ശതമാനം
തിരിച്ചടവ് കാലാവധി: 84 മാസം
പ്രായപരിധി: 18 - 60
വാർഷിക വരുമാന പരിധിയില്ല


07. സുവർണശ്രീ വായ്പ (വിവിധോദ്ദേശ പദ്ധതി)
വായ്പാ തുക: 2 ലക്ഷംരൂപ
പലിശ നിരക്ക്: 9 ശതമാനം
തിരിച്ചടവ് കാലാവധി: 60 മാസം
പ്രായപരിധി: 18 - 55
വാർഷിക വരുമാന പരിധി: പരമാവധി 1,03,000 രൂപ


08. ഭവനശ്രീ പദ്ധതി (പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്)
വായ്പാ തുക: 1 ലക്ഷംരൂപ
പലിശ നിരക്ക്: 8 ശതമാനം
തിരിച്ചടവ് കാലാവധി: 72 മാസം
പ്രായപരിധി: 18 - 55
വാർഷിക വരുമാനപരിധി: പരമാവധി 1,03,000 രൂപ


09. വിദ്യാശ്രീ വായ്പ
വായ്പാ തുക: 1.50 ലക്ഷം രൂപ
പലിശ നിരക്ക്: 6 ശതമാനം
തിരിച്ചടവ് കാലാവധി: 60 മാസം
പ്രായപരിധി: 16 - 32
വാർഷിക വരുമാന പരിധി: പരമാവധി 1,03,000 രൂപ


10. സ്വയം തൊഴിൽ വായ്പ
വായ്പാ തുക: 1 ലക്ഷം രൂപ
പലിശ നിരക്ക്: 6 ശതമാനം
തിരിച്ചടവ് കാലാവധി: 60 മാസം
പ്രായപരിധി: 18 - 55

വാർഷിക വരുമാനപരിധി: പരമാവധി 1,03,000 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.