ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി പത്ത് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനെട്ട് കോടിയിലധികം പേർ രോഗമുക്തി നേടിയപ്പോൾ 42 ലക്ഷത്തി എൺപതിനായിരത്തിലധികം പേർക്ക് വൈറസ് കാരണം ജീവൻ നഷ്ടമായി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.31 ലക്ഷം പേർ മരിച്ചു.
ഇന്ത്യയിൽ ഇതുവരെ മൂന്നുകോടി പതിനെട്ട് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. 3.10 കോടി പേർ രോഗമുക്തി നേടി.4.26 ലക്ഷം പേർക്ക് ജീവൻ നഷ്ടമായി. നിലവിൽ 4.21 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ രണ്ട്കോടിയിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 5.60 ലക്ഷം പേർ മരിച്ചു.ഒരു കോടി എൺപത്തിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |