SignIn
Kerala Kaumudi Online
Saturday, 27 April 2024 9.57 AM IST

അതൊക്കെ പുറത്തുവന്നാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും, കാര്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതെന്ന് ജലീൽ

jaleel-kunjalikutty

മലപ്പുറം:പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ ആവർത്തിച്ച് കെ ടി ജലീൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അന്വേഷണവുമായി ബന്ധപ്പെട്ട് വിഷയം കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്, അറ്റ കൈക്ക് അതൊക്കെ പുറത്ത് വിടേണ്ടി വരും. അങ്ങനെ പുറത്തുവന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീൽ പറഞ്ഞു.

കാര്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലത്, പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ അത് തെറ്റാണെന്നും ജലീൽ വ്യക്തമാക്കി.എല്ലാം കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ.

മുഈൻ അലി തങ്ങൾ ജലീലുമായി വിവരങ്ങൾ കൈമാറുന്നുണ്ടെന്നുമുള്ള ആരോപണങ്ങൾ നേരത്തേ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം തങ്ങൾ നിരപരാധിയാണെന്നും, കുഞ്ഞാലിക്കുട്ടിയ്ക്കാണ് ഇഡി നോട്ടീസ് അയക്കേണ്ടതെന്നും ജലീൽ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KT JALEEL, MUSLIM LEAGUE, KUNHALKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.