SignIn
Kerala Kaumudi Online
Friday, 26 April 2024 9.43 PM IST

വന്നവഴി മറക്കാത്ത ചാനു

mirabhai-chanu

പണ്ട് പരിശീലനത്തിന് സൗജന്യമായി എത്തിച്ച ട്രക്ക് ഡ്രൈവർമാരെ ആദരിച്ച് ഒളിമ്പിക് മെഡലിസ്റ്റ്

ഇംഫാൽ: ടോക്യോ ഒളിമ്പിക്‌സിൽ വെയ്റ്റ്ലിഫ്ടിംഗിൽ വെള്ളി മെഡൽ നേടിയ മീരാഭായ് ചാനു അഭിനന്ദനങ്ങളുടെയും സമ്മാനങ്ങളുടെയും പെരുമഴ ഏറ്റുവാങ്ങുമ്പോഴും ചാനു വന്നവഴി മറക്കുന്നില്ല.

ടോക്യോയിൽ ഇംഫാലിൽ തിരിച്ചെത്തിയശേഷം തന്നെ പണ്ട് സഹായിച്ച ട്രക്ക് ഡ്രൈവർമാരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചാനു. കരിയറിന്റെ തുടക്കത്തിൽ തന്റെ ഗ്രാമമായ നോംഗ്പോക് കാക്ചിംഗില്‍ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഇംഫാലിലേക്ക് ചാനു പരിശീലനത്തിന് പോയിരുന്നത് ട്രക്കുകളിലായിരുന്നു. പുഴയിലെ മണലുമായി പോകുന്ന ഈ ട്രക്കിലെ ഡ്രൈവർമാര്‍ ചാനുവിനെ സൗജന്യമായാണ് ഇംഫാലിലെത്തിച്ചിരുന്നത്.

ഒളിമ്പിക്‌സിൽ മെഡൽ നേടിയപ്പോൾ അവരെയെല്ലാം അന്വേഷിച്ച് കണ്ടെത്തിയ ചാനു വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണവും സമ്മാനവും നൽകി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.ട്രക്ക് ഡ്രൈവർമാരുടെ കാലിൽതൊട്ട് ചാനു അനുഗ്രഹം വാങ്ങുന്നത് കണ്ട് കണ്ണ് നിറഞ്ഞു പോയെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MIRABHAI CHANU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.