SignIn
Kerala Kaumudi Online
Saturday, 27 April 2024 12.46 AM IST

ഹൊ, ഹോക്കി സ്റ്റേഡിയത്തിന്റെ ഒരവസ്ഥ !

hockey-turf
കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ ടർഫ് കരിമ്പായൽ പിടിച്ച നിലയിൽ

 നശിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ആസ്ട്രോ ടർഫ് സ്റ്റേഡിയം

കൊല്ലം: കളിക്കാനിറങ്ങിയാൽ തെന്നിവീഴ്ത്താൻ പായൽ, ആർക്കും ചാടിക്കടക്കാനാവും വിധം തകർന്ന സംരക്ഷണ വേലികൾ, സാമൂഹ്യ വിരുദ്ധർക്ക് തുണയായി കാടുപടർന്ന ചുറ്റുമതിൽ, കൊവിഡ് ബാധിതർ ഉപേക്ഷിച്ച ബയോ മെഡിക്കൽ മാലിന്യങ്ങൾ... സംസ്ഥാനത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കൊല്ലത്തെ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയത്തിലാണ് 'വൈവിദ്ധ്യ'മാർന്ന ഈ കാഴ്ചകൾ !

2015ലെ ദേശീയ ഗെയിംസിന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിൽ ആശ്രാമത്ത് ഈ ആസ്ട്രോ ടർഫ് സ്റ്റേഡിയം നിർമ്മിച്ചത്. ഏകദേശം 19 കോടി വിനിയോഗിച്ച് നിർമ്മിച്ച സ്റ്റേഡിയം സംരക്ഷിക്കാനാളില്ലാതെ കെടുകാര്യസ്ഥതയുടെ പര്യായമായി മാറി. മികച്ച കായിക താരങ്ങൾ പിറവിയെടുക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ട കളിയിടം ഇപ്പോൾ കൊവിഡ് കെയർ സെന്ററായി പ്രവർത്തിക്കുകയാണ്.

ടർഫുകളിൽ പായൽ പടർന്നതിനാൽ പരിശീലനമോ മത്സരമോ നടത്താൻ കഴിയാത്ത അവസ്ഥ. ഇവ നീക്കണമെങ്കിൽ വലിയ തുക ചെലവാക്കേണ്ടി വരും. യൂണിവേഴ്സിറ്റി ഗെയിംസിന്റെ ഭാഗമായുള്ള പരിശീലത്തിനായി വിദ്യാർത്ഥികൾ എത്തുന്നുണ്ടെങ്കിലും തെന്നൽ കാരണം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്നില്ല. കരിമ്പായൽ ഇനത്തിലുള്ള പായലാണ് പടരുന്നത്. രാവിലെയും വൈകിട്ടും ടർഫ് നനയ്ക്കുന്നതൊഴിച്ചാൽ മറ്റ് പരിപാലന പ്രവൃത്തികളൊന്നും നടക്കുന്നില്ല.

വേണം, അടിയന്തര ശ്രദ്ധ

കായിക മന്ത്രിയടക്കമുള്ളവരുടെ അടിയന്തര ശ്രദ്ധ ഹോക്കി സ്റ്റേഡിയത്തിന്റെ കാര്യത്തിൽ വേണമെന്നാണ് കായികപ്രേമികളുടെ ആവശ്യം. ഭാവി താരങ്ങളെ വാർത്തെടുക്കുന്നതിൽ നാഴികക്കല്ലായി മാറേണ്ട സ്റ്റേഡിയം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും ഇടപെടാത്തത് പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.

അഞ്ചിൽ ഒന്ന്

രാജ്യത്ത് ആസ്ട്രോ ടർഫുള്ള 5 സ്റ്റേഡിയങ്ങളിൽ ഒന്നാണ് കൊല്ലത്തേത്. ന്യൂഡെൽഹി, ബംഗളുരു, പട്യാല, റാഞ്ചി എന്നിവിടങ്ങളിലാണ് മറ്റ് ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയങ്ങൾ.

.....................................

 നിർമ്മാണം പൂർത്തിയാക്കിയത്: 2015ൽ

 ടർഫ് വിസ്തീർണം: 9250 ച. മീറ്റർ

 പ്രധാന ബ്ലോക്കിന്റെ വിസ്തീർണം: 24,000 ച.അടി

 കെട്ടിടത്തിന്റെ വിസ്തീർണം: 4791 ച. അടി

മത്സര മൈതാനം

 നീളം: 101.4 മീറ്റർ, വീതി: 64.08 മീറ്റർ

പരിശീലന മൈതാനം

 നീളം: 53.05 മീറ്റർ, വീതി: 50.07 മീറ്റർ

..........................

ഹോക്കി സ്റ്റേഡിയം നശിക്കുന്നത് സങ്കടകരമായ കാഴ്ചയാണ്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം കൊല്ലത്ത് സ്ഥാപിക്കപ്പെട്ടപ്പോൾ അത് അഭിമാനകരമായ ഒന്നായിരുന്നു. പക്ഷേ ഇപ്പോൾ ഈ സ്റ്റേഡിയത്തിന്റെ അവസ്ഥ കാണുമ്പോൾ സഹിക്കാനാവുന്നില്ല

കായിക പരിശീലകരും താരങ്ങളും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, HOCKEY STADIUM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.