ഇരിട്ടി: ആറളം കാർഷിക ഫാമിലേയും ആദിവാസി പുനരധിവാസ മേഖലയിലെയും കാടുകൾ മുഴുവൻ വെട്ടിത്തെളിച്ച് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ മേഖലകളിൽ അനുഭവപ്പെടുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ഫാം ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സജി വിളക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.പി. പത്മനാഭൻ, രാംദാസ് എടക്കാനം, പി. കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, നേതാക്കളായ എൻ.വി. ഗിരീഷ്, ശകുന്തള, കെ. ഉമേശൻ, എം. ഹരിദാസ്, കെ. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |